കുടുംബശ്രീ ജില്ലാ മിഷന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ കാടര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം ആരംഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. സലില്‍ യു. അധ്യക്ഷത വഹിച്ചു. കെകെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡേ. കണ്ണന്‍ സി.എസ് വാര്യര്‍ മുഖ്യാതിഥിയായി.
ജില്ലയിലെ പ്രാക്തന ഗോത്ര വിഭാഗമായ കാടര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ പ്രാവര്‍ത്തികമാക്കുകയും കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ത്രിദിന പരിശീലനം പീച്ചി കെഎഫ്ആര്‍ഐയില്‍ മാര്‍ച്ച് 19 വരെ നടത്തുന്നത്. ജില്ലയില്‍ അതിരപ്പിളളി, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് കാടര്‍ വിഭാഗം താമസിക്കുന്നത്. കാടര്‍ വിഭാഗത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം വനവിഭവശേഖരണമാണ്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍ പങ്കെടുത്ത പരിപാടിയില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.കെ പ്രസാദ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി. ദയാല്‍ നന്ദിയും പറഞ്ഞു.