Channel 17

live

channel17 live

അയ്യൻകാളി ചരിത്രം സമാനതകളില്ലാത്തത് : കെ പി എം എസ്

കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെ പി എം എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കേരളത്തിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചത് അദ്ദേഹത്തിൻ്റെ സംഭാവനയായിരുന്നുവെന്നും പി എൻ സുരൻ കൂട്ടിച്ചേർത്തു. ഒരു നൂറ്റാണ്ട് മുൻപ് വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച ചരിത്ര വിദ്യാലയം സംരക്ഷിക്കാനുള്ള ചരിത്ര സ്മാരക നിധി വിജയിപ്പിക്കുവാൻ യൂണിയൻ പൊതുയോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡണ്ട് ഷാജു ഏത്താപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി വി പ്രതീഷ്, ഖജാൻജി കെ സി സുധീർ ,കെ ലിഖിത കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ച്‌ലർ ഓഫ് എഡ്യുക്കേഷനിൽ നാച്ചുറൽ സയൻസിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി ലിഖിത കുട്ടപ്പനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച പഞ്ചമി സ്വയം സഹായ സംഘങ്ങളുടെ സർട്ടിഫിക്കറ്റുകൾ യോഗത്തിൽ വിതരണം ചെയ്തു. യോഗത്തിന് കെ സി സുധീർ സ്വാഗതവും അശ്വതി സുബിൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!