Channel 17

live

channel17 live

അരിമ്പൂരിൽ കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും പ്രവർത്തന സജ്ജമായി

മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.

അരിമ്പൂർ പഞ്ചായത്തിൽ നവീകരിച്ച കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. വിശപ്പ് രഹിത കേരളം എന്ന ആശയത്തിലൂടെ കുറഞ്ഞ ചെലവിൽ ഭക്ഷണം കൊടുക്കുന്നതിനപ്പുറം അതി ദരിദ്രരായ മനുഷ്യർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2025 നവംബർ ഒന്നോടെ അതിദരിദ്രർ ഇല്ലാത്ത നാടായി കേരളം മാറി ലോകത്തിന് മാതൃകയാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ പദ്ധതികളുടെ നിർവ്വഹണത്തിൽ വലിയ പങ്ക് വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീ കൂട്ടായ്മകളെയും നാടിനെ ശുചീകരിക്കുന്ന ഹരിത കർമ്മ സേനയെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

റെക്കോഡ് വേഗത്തിൽ അരിമ്പൂരിലെ കൊലപാതക കേസ് തെളിയിച്ച അന്തിക്കാട് എസ്എച്ച്ഒ യുടെയും എസ്പിയുടെയും നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളെയും, തെരുവിൽ നിന്ന് കളഞ്ഞ് കിട്ടിയ 25,000 രൂപ ഉടമയെ കണ്ടുപിടിച്ച് തിരികെ നൽകിയ ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് രാജി മനോജ്, സെക്രട്ടറി ധനിയ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങി വവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ കവിത, വൈസ് പ്രസിഡന്റ് സി ജി സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൈമൺ തെക്കത്ത്, ശുഭ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!