Channel 17

live

channel17 live

അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ ഉന്നത ഉദ്യോഗസ്ഥർ സ്ഥലപരിശോധനനടത്തി

അഴീക്കോട് – തീരദേശത്തിന്റേയും മത്സ്യത്തൊഴിലാളികളുടേയും ഏറെക്കാലത്തെ ആവശ്യമായ പൂച്ചക്കടവ് ഫിഷ് ലാന്റിംഗ് സെന്റർ ആരംഭിക്കാൻ പോകുന്ന ഭൂമി പരിശോധിക്കാനും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നിർദ്ദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥർ നിർദ്ദിഷ്ട സ്ഥലം പരിശോധന നടത്തി. അഴീക്കോട് മുനമ്പം പാലം യാഥാർ ത്ഥ്യമാക്കുന്നതോടെ കയ്പമംഗലം മണ്ഡലത്തിന്റെ വികസനമാറ്റത്തിന് ഈ ഫിഷ്ലാന്റ് സെന്ററിനും പ്രധാന പങ്ക് വഹിക്കാനാകും തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് മത്സ്യ വിപണനം വ്യാപിപ്പിക്കാനും അതുവഴി അവർക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിയെടുക്കുവാനും സാധിക്കും
എന്ന് എം എൽ എ പറഞ്ഞു. എറിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസിം, വാർഡ് മെമ്പർ സുമിത ഷാജി, ശ്രീ. ജയദീപ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ,നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ (കമ്മറ്റി ചെയർമാൻ), സ്വപ്ന പി.എസ് ആലപ്പുഴ ഡിവിഷൻ എക്സി. എഞ്ചിനീയർ (കമ്മറ്റി അംഗം), മായ ബി എസ് കൊല്ലം ഡിവിഷൻ എക്സി. എഞ്ചിനീയർ (കമ്മറ്റി അംഗം) സുനിൽ സാമുവൽ കാസർഗോഡ് ഡിവിഷൻ എക്സി. എഞ്ചിനീയർ (കമ്മറ്റി അംഗം), സജീവൻ എറണാകുളം എക്സി. എഞ്ചിനിയർ , ഫാബി മോൾ അസിസ്റ്റൻ്റ് എഞ്ചിനീയർ, ഷൈനി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!