Channel 17

live

channel17 live

അവലോകന യോ​ഗം ചേർന്നു

ജില്ലാ പോലീസ് മേധാവി തൃശൂർ റൂറൽ ശ്രീ ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശാനുസരണം NH 544 റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചാലക്കുടി DYSP ബിജുകുമാർ പി സി, NHAI അതോറിറ്റി, റോഡ് നിർമ്മാണ കമ്പനി/കൺസൾട്ടൻറ്റം, MVD, കൊരട്ടി, കൊടകര, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലെ SHO മാർ, നിർമ്മല കോളേജ് പ്രിൻസിപ്പൽ ശ്രീ ബിജു സി വി എന്നിവർ ചാലക്കുടി DYSP ഓഫീസിൽ വെച്ച് 27-05-2025 തിയ്യതി വൈകീട്ട് 03.00 മണിക്ക് അവലോകന യോ​ഗം ചേർന്നു. നിർമ്മല കോളേജ് പ്രിൻസിപ്പൽ ബിജു സി വി NH 544 റോഡിലെ നിലവിലെ ഗതാഗതകുരുക്ക് പരമാവധി കുറക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഗതാഗത കുരുക്ക് രൂക്ഷമായ മുരിങ്ങൂർ, ചിറങ്ങര, മുതലായ സ്ഥലങ്ങൾ സന്ദർശിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ​ഗതാ​ഗതം സുഗമമായി നടക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് സംയുക്തമായി തീരുമാനിച്ചു. .

നാഷ്ണൽ ഹൈവേ 544-ൽ പ്രവർത്തികൾ നടക്കുന്ന ആംമ്പല്ലൂർ, പേരാംമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ ഡൈവേർഷൻ നടക്കുന്ന മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറുന്ന സ്ഥലത്തു നിന്നും 100 മീറ്റർ മുന്നിലായി വാഹനങ്ങളുടെ തരം തിരിവ് (Heavy/Light) അനുസരിച്ച് രണ്ട് വരി റോഡിൻറെ ഇടതുവശത്ത് ചേർന്ന് Light Vehicle-ഉം തുടർന്ന് Heavy Vehicle -ഉം വരത്തക്കവിധം റോഡിൽ ബാരിക്കേഡുകൾ വെച്ച് തിരിക്കുന്നതിനും തീരുമാനിച്ചു കൂടാതെ ഡൈവേർഷൻ നടക്കുന്ന മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറുന്ന സ്ഥലത്തു നിന്നും 100 മീറ്റർ മുന്നിലായി വാഹനങ്ങൾ തരം തിരിച്ച് പോകുന്നതിന് വിവിധ ഭാഷയിലുള്ള റിഫ്ലക്ടീവ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിക്കുകയുണ്ടായി. .

നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന (Deep Excavation) ഇടങ്ങളിൽ സർവ്വീസ് റോഡിൻെറ വശങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ ശരിയായ വിധത്തിൽ സ്ഥാപിക്കുന്നതിനായി തീരുമാനിച്ചു.

നാഷ്ണൽ ഹൈവേ 544-ൽ പ്രവർത്തികൾ നടക്കുന്ന ആംമ്പല്ലൂർ, പേരാംമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് അപകട രഹിതമായി റോഡ് ക്രോസ് ചെയ്യുന്നതിന് പെടസ്ട്രിയൻ ക്രോസിങ്ങ് പാത്ത് ചെയ്യുന്നതിന് തീരുമാനിച്ചു.

നാഷ്ണൽ ഹൈവേ 544-ൽ പ്രവർത്തികൾ നടക്കുന്ന ആംമ്പല്ലൂരിൽ വാഹനങ്ങളുടെ ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഫ്ലാഗ് മാനെ നിർത്തുന്നതിന് തീരുമാനിച്ചു.

നാഷ്ണൽ ഹൈവേ 544-ൽ പ്രവർത്തികൾ നടക്കുന്ന മുരിങ്ങൂർ ജംഗ് ഷനിലെ മേലൂരിൽ നിന്ന് വരുന്ന റോഡും നാഷ്ണൽ ഹൈവേ 544-ൽ സർവീസ് റോഡും ചേരുന്ന സ്ഥലത്ത് റോഡ് താറുമാറായി കിടക്കുന്നത് റിപ്പയർ ചെയ്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിന് തീരുമാനിച്ചു.

നാഷ്ണൽ ഹൈവേ 544-ൽ പ്രവർത്തികൾ നടക്കുന്ന ആംമ്പല്ലൂർ, പേരാംമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നീ സ്ഥലങ്ങളിലെ ഡൈവേർഷൻ നടക്കുന്ന സർവീസ് റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള മഴക്കുഴികൾ എത്രയും പെട്ടന്ന് റിപ്പയർ ചെയ്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിന് തീരുമാനിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!