പഞ്ചായത്ത് പ്രസി: പിവി വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
CMDRF കൊടുത്തതിന്റെ രേഖ കൊടുങ്ങല്ലൂർ എം ൽ എ അഡ്വ വി ആർ സുനിൽ കുമാറിനെ വയോജന ക്ലബ് പ്രസി: കെ പത്മനാഭൻ മാസ്റ്റർ, സെക്രട്ടറി പി കെ മോഹനൻ ചേർന്ന് ഏൽപ്പിച്ചു.അന്നമനട പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹദീപം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ധ്വനി മ്യൂസിക് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ 20 മുതിർന്ന കലാകാരൻമാരെ അണിനിരത്തി 20 ഗാനങ്ങൾ കോർത്തിണക്കി ഗാനലയo അന്നമനട സെന്ററിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഗാനലയം സംഘടിപ്പിച്ചത്. മുൻ ആകാശവാണി ഫെയിം വാളൂർ മുകുന്ദന്റെ നേതൃത്വത്തിലാണ് ഗാനലയം നടന്നത്. പഞ്ചായത്ത് പ്രസി: പിവി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാർഡിങ് കമ്മറ്റി ചെയർ പേഴ്സ്ൻ മഞ്ജു സതീശൻ അദ്ധ്യക്ഷയായിരുന്നു. വയോജന ക്ലബ്ബ് സെക്രട്ടറി പി കെ മോഹനൻ സ്വാഗതം പറഞ്ഞയോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ എ ഇക്ബാൽ, കെ കെ രവി നമ്പൂതിരി, കെ എബൈജു, കെ പത്മനാഭൻ മാസ്റ്റർ, എകെ സെയ്തുമുഹമ്മദ്, ടി സി സുബ്രൻ എന്നിവർ പ്രസംഗിച്ചു.