Channel 17

live

channel17 live

അശ്വിൻ എത്തി, സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ മന്ത്രി ഡോ. ആർ ബിന്ദുവിനെ കാണാനായെത്തി, കയ്യിലൊരു സ്നേഹസമ്മാനവുമായി. ബഡ്സ് സ്കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു വരുന്നുണ്ടെന്നറിഞ്ഞ അശ്വിന് മന്ത്രിയുടെ ചിത്രം വരച്ചു നൽകണമെന്ന് ആഗ്രഹം ഉണ്ടായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വനം ബഡ്സ് സ്കൂളിലെ പ്രീ വൊക്കേഷണൽ കോഴ്സ് ചെയ്യുന്ന അശ്വിന് ഇത് തന്റെ ആഗ്രഹ സാക്ഷാത്ക്കാരമാണ്.

സംസ്ഥാന ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിനെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ചേർപ്പ് സ്വദേശിയായ അശ്വിൻ മ്യൂറൽ പെയിന്റിംഗ്, സോപ്പ് നിർമ്മാണം, തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മുൻ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജയ്ക്കും മന്ത്രി കെ രാജനും ഇതിനു മുൻപ് അശ്വിൻ ഛായാചിത്രം വരച്ചു നൽകിയിട്ടുണ്ട്. ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകനാണ് അശ്വിൻ ശ്രീകുമാർ. ബി.എസ്‌.സി നഴ്സിംഗ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ശ്രീകുമാർ ആണ് സഹോദരി. മാതാപിതാക്കളുടെയും ബഡ്സ് സ്കൂൾ അധ്യാപകരുടെയും പിന്തുണ അശ്വിന് എന്നും കൂട്ടായുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!