നൂറു കണക്കിന് ഭക്ത ജനങ്ങൾ ഈ മഹത് കർമ്മത്തിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീ ഭൂതരായി.
എസ്.എൻ.ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഔഷധകഞ്ഞി വിതരണവും 2024 ആഗസ്ത് 11 ഞായറാഴ്ച ക്ഷേത്രം മേൽശാന്തി സി.എൻ മണിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. നൂറു കണക്കിന് ഭക്ത ജനങ്ങൾ ഈ മഹത് കർമ്മത്തിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീ ഭൂതരായി.ലോക നന്മക്കായി നടത്തപ്പെടുന്ന ഈ ചടങ്ങുകൾക്ക് എസ്. എൻ. ബി. എസ്.സമാജം പ്രസിഡന്റ് എൻ. ബി. കിഷോർകുമാർ സേ സെക്രട്ടറി വിശ്വംബരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ എന്നിവർ നേതൃത്വം വഹിച്ചു.എസ്. എൻ. ബി. എസ്. സമാജം ഭാരവാഹികൾ, മാതൃ സംഘം, എസ്. എൻ. വൈ. എസ്. ഭാരവാഹികൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.