ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
മാരേക്കാട് സ്വദേശി ഓടിച്ചിരുന്ന മാരുതി 800 ആണ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളില്‍ ഇടിച്ചത്. കാര്‍, ഓട്ടോ, സ്കൂട്ടര്‍ എന്നിവയിലാണ് ഇടിച്ചത്. അപകടത്തില്‍ മാരുതി കാര്‍ ഓടിച്ചിരുന്ന സുബ്രന് ഓട്ടോ ഡ്രൈവർ കോൾകുന്ന് കാച്ചപ്പിള്ളി ബെന്നി പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.