അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു.
ബാങ്ക് പ്രസിഡണ്ട് വി.എം.വത്സൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നഫീസത്ത് ജലീൽ, ജയ ബിജു,ബാങ്ക് ഡയറക്ടർമാരായ ടി കെ ശിവജി, രേഖ അനിൽകുമാർ, എം കെ ബാബു , സാജിത ഇസ്മായിൽ വിവിധ കർഷകർ തുടങ്ങിയവർ പങ്കെടുത്തു ഉദ്ഘാടന യോഗത്തിൽ ബാങ്ക് ഡയറക്ടർ കെ വി ഡേവിസ് സ്വാഗതവും സെക്രട്ടറി എൻ എസ് സനുഷ നന്ദിയും പറഞ്ഞു.