27.07.2025 തീയതി വൈകീട്ട് 06.00 മണിയോടെ വട്ടേക്കാട് ഷാപ്പിൽ നിന്ന് ഉച്ചത്തിൽ അസഭ്യം പറഞ്ഞ് റോഡിലേക്ക് ഇറങ്ങി വന്ന പ്രതിയോട്, ഇവിടെ ഫാമിലികൾ താമസിക്കുന്നതാണ് ഇവിടെ അസഭ്യം പറരുത് എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ അംഗപരിമിതനായ കൊടകര വട്ടേക്കാട് സ്വദേശി ഒരുപാക്ക വീട്ടിൽ മോഹനൻ 67 വയസ് എന്നയാളെ അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കുറ്റിച്ചിറ വില്ലേജ് മരത്താകോട് സ്വദേശി അവരിയാട്ടുങ്ങൾ വീട്ടിൽ ശരത്ത് 24 വയസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശരത്ത് വെള്ളിക്കുളങ്ങര ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ ഒരു കേസിലും, അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലെയും പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ്.പി.കെ , സബ്ബ് ഇൻസ്പെക്ടർ ഡെന്നി.സി ഡി , എ.എസ്.ഐ മാരായ ബിനു പൗലോസ്, ഗോകുലൻ, ആഷ്ലിൻ, എസ്.സി.പി.ഒ മാരായ പ്രദീപ്, പ്രതീഷ്, രെജീഷ് , സനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അസഭ്യം പറഞ്ഞത് വിലക്കിയ അംഗപരിമിതനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
