കൊടകര : 27.07.2025 തീയതി വൈകീട്ട് 06.00 മണിയോടെ വട്ടേക്കാട് ഷാപ്പിൽ നിന്ന് ഉച്ചത്തിൽ അസഭ്യം പറഞ്ഞ് റോഡിലേക്ക് ഇറങ്ങി വന്ന പ്രതിയോട്, ഇവിടെ ഫാമിലികൾ താമസിക്കുന്നതാണ് ഇവിടെ അസഭ്യം പറരുത് എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ അംഗപരിമിതനായ കൊടകര വട്ടേക്കാട് സ്വദേശി ഒരുപാക്ക വീട്ടിൽ മോഹനൻ 67 വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഇപ്പോൾ കനകമല വെട്ടുകടവിൽ താമസിക്കുന്ന ചാലക്കുടി സ്വദേശി അമ്പലത്ത് വീട്ടിൽ അമീർ ഫൈസൽ 27 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽകൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ്.പി.കെ , സബ്ബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, എ.എസ്.ഐ മാരായ ഗോകുലൻ.കെ.സി, ആഷ്ലിൻ ജോൺ, ജി.എസ്.സി.പി.ഒ സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അസഭ്യം പറഞ്ഞത് വിലക്കിയ അംഗപരിമിതനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
