ആഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തിനോടനുബന്ധിച്ച്, ഇന്ന് അന്നമനട ജിയു പി സ്കൂളിൽ നടന്ന” ചങ്ങാതിക്ക് ഒരു തൈ ” പദ്ധതി ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങൾക്കൊപ്പം ചങ്ങാതിക്ക് കൈമാറാനുള്ള വൃക്ഷത്തൈകളുമായാണ് അന്നമനട ജി യു പി സ്കൂളിലെ വിദ്യാർത്ഥികളെത്തിയത്. മാവ്,പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, അരിനെല്ലി, ആര്യവേപ്പ്, കറിവേപ്പില, മുരിങ്ങ എന്നിങ്ങനെയുള്ള വിവിധതരം വൃക്ഷത്തൈകൾ കുട്ടികൾ കൊണ്ടുവന്നു. കുട്ടികൾ പരസ്പരം പരസ്പരം കൈമാറിയ വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നട്ടു പിടിപ്പിക്കുന്നതിനും അതിനെ പരിപാലിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് “ചങ്ങാതിക്ക് ഒരു തൈ” എന്ന പദ്ധതി അന്നമനട പഞ്ചായത്ത് നടപ്പിലാക്കുന്നത്.
നവകേരളം കർമ്മ പദ്ധതിയുടെ,ഒരു കോടി ജനകീയ വൃക്ഷവത്ക്കരണം- ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരളം മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.Gups അന്നമനടയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്തംഗം KA ബൈജു BPC ഡോ: ലിജു , പ്രധാന അധ്യാപിക സൈന ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.