Channel 17

live

channel17 live

ആടിയും പാടിയും മതിമറന്ന് മഡോണയിലെ കുട്ടികള്‍,ആവേശമായി ചാലക്കുടി റോട്ടറിയുടെ ‘സല്ലാപം 2023’

സമാപന സമ്മേളനം കൊരട്ടി പൊലീസ് എസ്എച്ച്ഒ ബി.കെ. അരുൺ ഉദ്ഘാടനം ചെയ്തു.

ചാലക്കുടി : ആടിയും പാടിയും കുട്ടികള്‍ മതിമറന്നിരുന്നു. കൈ കൊട്ടിയും ചുവടു വച്ചും അവര്‍ ആഹ്ലാദം പങ്കിട്ടു. റോട്ടറി ക്ലബ് ഒരുക്കിയ ‘സല്ലാപം 2023’ പരിപാടി പോട്ട മഡോണ സ്പെഷ്യൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. കുട്ടികൾക്കു കളിക്കാനായി ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉൾപ്പെടെയുള്ള കിറ്റ് സമ്മാനിച്ചു. ഒരുമിച്ചിരുന്നു ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുട്ടികള്‍ ഒരേ മനസ്സോടെ പറഞ്ഞു: ഇനിയും വരണേ.
‘സല്ലാപം 2023’ തൃശൂര്‍ പൊലീസ് അക്കാദമി എസ്പി പി. വാഹിദ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായെത്തിയ മിമിക്രി കലാകാരന്‍ കലാഭവൻ ജയൻ മിമിക്രിയും പാട്ടുകളും അവതരിപ്പിച്ചപ്പോള്‍ ഉറക്കെ ചിരിച്ചും നൃത്തം ചെയ്തും അവര്‍ ആവേശഭരിതരായി. ഭിന്നശേഷിക്കാരായ 108 കുട്ടികളാണ് മഡോണ സ്പെഷൽ സ്കൂളിലുള്ളത്. റോട്ടറി പ്രസിഡന്റ് ജോണ്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ചെയര്‍മാന്‍ രമേഷ്കുമാർ കുഴിക്കാട്ടിൽ, റോട്ടറി ജിജിആര്‍ സാബു ചക്കാലക്കൽ, മുന്‍ പ്രസിഡന്റുമാരായ എൻ. കുമാരൻ, ബാബു ജോൺ, രാജു പടയാട്ടില്‍, സെക്രട്ടറി ലെനിൻ ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്ലോറി, ഡയറക്ടർ സിസ്റ്റർ മേരിയാൻ, മാധ്യമ പ്രവര്‍ത്തകന്‍ ലാലുമോന്‍ ചാലക്കുടി എന്നിവര്‍ പ്രസംഗിച്ചു.സമാപന സമ്മേളനം കൊരട്ടി പൊലീസ് എസ്എച്ച്ഒ ബി.കെ. അരുൺ ഉദ്ഘാടനം ചെയ്തു.പി.ഐ. ലാസര്‍, വി.എ. ഡേവിസ്, മുരളീധരന്‍, ജോര്‍ജ് കല്ലേലി, ബാബു ആലുക്ക, പി.പി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!