പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരണ സമ്മേളം മന്ത്രി. ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച് അവാർഡ്ജേതാക്കളായ പ്രതാപ് സിംഗ്, വൈഗ. കെ. സജീവ്, സൗപർണ്ണിക രജിതൻ എന്നിവരെ മന്ത്രി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ.ഗോപി, സുഹൃദം ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ ബാലൻ അമ്പാടത്ത്, എസ്. എൻ. ഡി. പി. സ്റ്റേറ്റ് കൗൺസിലർ പി.കെ പ്രസന്നൻ, ചമയം ട്രഷറർ ടി.ജെ. സുനിൽ കുമാർ, ഭരതൻ കണ്ടേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. കിഷോർ പള്ളിപ്പാട്ട് “കൈപ്പുള്ളി പ്രകാശൻ അനുസ്മരണം” നടത്തി. സൗപർണ്ണിക രജിതൻ ഗാനങ്ങളും പ്രഭ ഇരിങ്ങാലക്കുട മിമിക്രിയും അവതരിപ്പിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മെമ്പർ പുല്ലൂർ സജു ചന്ദ്രൻ സ്വാഗതവും ചമയം സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു.
ആദരണസമ്മേളനം
