Channel 17

live

channel17 live

ആദരിച്ചു

തൃശൂർ ജില്ലാ പഞ്ചായത്തിന്റ നേതൃത്വത്തിൽ മാള ഉപ ജില്ലാതലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും നാടൻ പാട്ട് കലാകാരൻ അനൂപ് മാളയെയും ആദരിച്ചു .മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന
ചടങ്ങ് വി. ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി.
ഉപ ജില്ലാതലത്തിൽ 19 സ്കൂളുകളിലായി എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ 459 പേരെയും പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ 364 പേരെയും വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ രണ്ടുപേരെയും 100% വിജയം നേടിയ സ്കൂളുകളെയും അവാർഡ് നൽകി ആദരിച്ചു . ജില്ലാ പഞ്ചായത്ത് അംഗവും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ
പി കെ ഡേവിസ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.+2 പരിക്ഷയിൽ 1200/1200 മാർക്ക് നേടിയ ഇഷ ലക്ഷമി 1200/1199 മാർക്ക് നേടിയ അസ്ന ഷെറിൻ തുർക്കിയിൽ നടക്കുന്ന ലോക കോർഫ് മൽസരത്തിൽ ഇന്ത്യൻ ടീമിൽ അംഗമായ ചെൽസ ജോബി, എന്നിവരെ പ്രത്യേകം ആദരിച്ചു.സംഘടക’സമിതി ചെയർമാൻ ശോഭന ഗോകുൽനാഥ് , ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാസുബ്രഹ്മണ്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ ഷാൻ്റി, വേണുകണ്ടരുമഠത്തിൽ,മാള പഞ്ചായത്ത് പ്രസിഡൻറ്
ബിന്ദു ബാബു അന്നമനട പഞ്ചായത്ത് പ്രസിഡൻറ് .പി.വി. വിനോദ് ,പുത്തൻ ചിറ പഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി ,പൊയ്യ
പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് മാള ബ്ലോക്ക് അംഗം അഷറഫ് എഎ അഷറഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റിനി എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!