ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC,CBSE, ICSE , VHSE, Plus Two/ ക്ലാസുകളിൽ പഠിച്ച് Full A+ നേടിയവരേയും, തുടർപഠനത്തിന് അർഹരായിട്ടുള്ള കാട്ടൂർ പഞ്ചായത്തിലെ നാനൂറോളം കുട്ടികളെ ആദരിച്ചു. മുൻ MP കുമാരി രമ്യ ഹരിദാസ് ഉൽഘാടനം നിർവ്വഹിച്ചു. മുൻ DCC പ്രസിഡൻ്റ് ജോസ് വള്ളൂർ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡൻ്റ് എ.പി. വിൽസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോമോൻ വലിയ വീട്ടിൽ സ്വാഗതവും കാട്ടൂർ ബ്ലോക്ക് പ്രസിഡൻ്റ് ഷാറ്റോ കരിയൻ, അംബുജ രാജൻ ഷെറിൻ തെറമമം, M Jറാഫി, ജയ്ഹിന്ദ് രാജൻ, എം. ഐ അഷറഫ്, ഡോമിനി ആലപ്പാട്ട്, സക്കറിയ എലുവത്തിങ്കൽ, സജീഷ്, ബുത്ത് പ്രസിഡൻ്റുമാർ എന്നിവർ സംസാരിച്ചു. K H അബുബക്കർ നന്ദി രേഖപെടുത്തി. യോഗത്തിന് മുൻപ് വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും റിട്ടയേഡ് എക്സസൈ ഇൻസ്പെക്ടർ കെ.എം അബ്ദുൾജമാർ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി.
ആദരിച്ചു
