കോണത്തുകുന്ന് സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോതമംഗലത്തിന് സമീപം കുട്ടംപുഴ തേര കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു.
കോണത്തുകുന്ന് സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോതമംഗലത്തിന് സമീപം കുട്ടംപുഴ തേര കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു. സുകൃതം പദ്ധതിയുടെ ഭാഗമായാണ് 32 കുടുംബങ്ങള്‍ക്ക് സോളാര്‍ ലൈറ്റുകള്‍, ബക്കറ്റുകള്‍, ഭക്ഷ്യ വസ്തുക്കള്‍, പുസ്തകങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ നല്‍കിയത് .ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനം നടത്തിയത്. സമര്‍പ്പണം, സ്കോളര്‍ഷിപ്പ്, സുമംഗലി, സമൃദ്ധി, സലിലം, സസ്യ, സഞ്ജീവനി, സായൂജ്യം എന്നീ പേരുകളില്‍ സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ സ്നേഹധാരയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.