Channel 17

live

channel17 live

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ

കാലടി ആദിശങ്കര ജന്മഭൂയിൽ അനുഗ്രഹം തേടി യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ എത്തി. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണയും അനുഗ്രഹവും തേടിയ ബെന്നി ബെഹനാന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളും മഠം അധികൃതരും അറിയിച്ചു. കാലടിയിലെ വിവിധ സ്‌കൂളുകൾ, മത സ്‌ഥാപനങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പിന്തുണ തേടി. കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി ബെഹനാന് സ്‌നേഹനിർഭരമായ വരവേൽപാണ്‌ കുട്ടികളും ജീവനക്കാരും നൽകിയത്. എന്നും തങ്ങൾക്കൊപ്പം നിന്ന ജനപ്രതിനിധിയായിരുന്നു ബെന്നി ബഹനാനെന്ന് ജീവനക്കാർ പറഞ്ഞു. അങ്കമാലിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു കൊണ്ടായിരുന്നു ബെന്നി ബഹനാൻ പ്രചാരണം ആരംഭിച്ചത്. മുൻ എം പി കെ.പി ധനപാലനാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്തത്. കാലടി ബ്ലോക്കിലെ കേന്ദ്രങ്ങളിലായിരുന്നു ബെന്നി ബഹനാന്റെ പ്രചാരണം. ഇന്ന് ചാലക്കുടി ബ്ലോക്കിന് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ സ്‌ഥാനാർഥി പ്രചാരണം നടത്തും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!