Channel 17

live

channel17 live

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മുൻ നഗരസഭ വൈസ് ചെയർമാനും ആയിരുന്ന വി.എൻ. രാജൻ്റെ നിര്യാണത്തിൽ സിപിഐ (എം) ഏരിയ കമ്മിറ്റി സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

സിപിഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.

ചാലക്കുടി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മുൻ നഗരസഭ വൈസ് ചെയർമാനും ആയിരുന്ന വി.എൻ. രാജൻ്റെ നിര്യാണത്തിൽ സിപിഐ (എം) ഏരിയ കമ്മിറ്റി സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. സിപിഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ യും, സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗവുമായ ബി.ഡി. ദേവസ്സി അധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് വി.ഒ. പൈലപ്പൻ, സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എം.വി. ഗംഗാധരൻ, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് പോളി ഡേവിസ്, ജനതാദൾ (എസ്) നിയോജക മണ്ഡലം പ്രസിഡൻ്റ് ഷോജൻ ഡി. വിതയത്തിൽ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം വി.ഐ. പോൾ, എൽ.ജെ.ഡി ജില്ലാ വൈസ് പ്രസിഡൻ്റ് ജോസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. സിപിഐ (എം) ചാലക്കുടി സൗത്ത് ലോക്കൽ സെക്രട്ടറി കെ.ഐ. അജിതൻ സ്വാഗതവും, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം ടി.പി. ജോണി നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!