കയ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊപ്രക്കളം എന്ന സ്ഥലത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടിൽ സഗീർ 48 വയസ് എന്നയാളെ സ്ഥാപനത്തിൽ കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി ക്രിനൽ കേസിലെ പ്രതിയുമായ കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടിൽ ഗോൾഡൻ എന്ന് വിളിക്കുന്ന സതീശൻ 55 വയസ് ഇയാളുടെ മകൻ മായപ്രയാഗ് 25 വയസ് എന്നിവരെ കയ്പമംഗലം പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 05-ാം തിയ്യതി കൊപ്രകളത്തുള്ള സഗീറിന്റെ ആധാരമെഴുത്ത് ഓഫീസിൽ സതീശൻ ഇയാളുടെ പേരിലുള്ള വസ്തു വിൽക്കുന്നതിനായി ആധാരം പരിശോധിക്കുന്നതിന് എൽപിച്ചിരുന്നു, ഈ ആധാരം പരിശോധിച്ച് വസ്തുവിൻ്റെ കീഴാധാരത്തിലെ അപാകതകൾ വസ്തു വാങ്ങാമെന്ന് സമ്മതിച്ചിരുന്ന ബീജിഷിനെ അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് 12.30 മണിയോടെ സതീശനും മകനും കൂടി സഗീറിൻ്റെ കൊപ്രകളത്തുള്ള ആധാരമെഴുത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ചെന്ന് ഓഫീസിൽ വെച്ച് കൈകൊണ്ടും ഇഷ്ടിക കൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, ഈ സംഭവത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് അന്വേഷിച്ചതിൽ വാടാനപ്പള്ളി ഭാഗത്ത് ഉണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വിദേശത്തുള്ള കൂട്ടുകാരന്റെ വാടനപ്പള്ളിയിലുള്ള വസതിയിൽ നിന്ന് കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.K.R, സബ് ഇൻസ്പെക്ടർ സൂരജ്, പോലീസ് ഡ്രൈവർ അനന്തുമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട് ജേക്കബ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സതീശന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 2003 ൽ വധശ്രമക്കേസും, 2006 ൽ കൊലപാതകക്കേസും , 2008 ൽ വിയ്യൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, 2018 ൽ മതിലകം പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും, 2019 ൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുള്ള കേസും അടക്കം 11 ക്രിമിനൽക്കേസുകളുണ്ട്.