Channel 17

live

channel17 live

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നുഎ.ഐ.വൈ.എഫ്. ധർണ്ണ നടത്തി

മലക്കപ്പാറ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ മലക്കപ്പാറ ഭാഗത്തെ 15 കിലോമീറ്റർ പുനരുദ്ധാരണ പ്രവർത്തികൾ നടത്താത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. മലക്കപ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. റോഡ് പുനർനിർമാണവുമായി വീഴ്ചവരുത്തിയ ഡി.ആർ. കമ്പനിയെ പുനർനിർമ്മാണ പ്രവർത്തിയിൽ നിന്നും മാറ്റണമെന്നും നിർമ്മാണ ജോലികൾ പൂർത്തിയാകാത്തതിൽ എം.എൽ.എ.യുടെ അലംഭാവം അവസാനിപ്പിക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ്. ചാലക്കുടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജിത്ത് ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി മേഖല കമ്മിറ്റി സെക്രട്ടറി സി.എം .അഭിലാഷ്,സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം. സി.സി. കൃഷ്ണൻ, കാളിരാജ്, കറുപ്പ് സ്വാമി എസ് ദാസൻ, എ.ഐ.ടി.യു.സി നേതാവ് നൂറുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!