സംസ്ഥാന പാതയായ ആനമല റോഡിൽ തുമ്പൂർമുഴിയിൽ പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാലടി പ്ലാന്റേഷൻ സ്വദേശി കണ്ണോട്ടുപാടം വിനു (48) ഭാര്യ പ്രിയ ( 45), പിക്കപ്പ് ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. വിനോദ് കുമാറിന്റെ മകളുടെ വിവാഹ ആവശ്യത്തിന് സാധനങ്ങൾ വാങ്ങാൻ ചാലക്കുടിക്ക് പോയി തിരികെ വരുമ്പോൾ ഇവരുടെ കാർ അതിരപ്പിള്ളി ഭാഗത്തുനിന്നും ചാലക്കുടിക്ക് പോയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറുമായി കൂട്ടിയിടിച്ച പിക്കപ്പ് റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനമല റോഡിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുമൂന്ന് പേർക്ക് പരിക്ക്
