Channel 17

live

channel17 live

ആനമല റോഡിൽ കാർ മറിഞ്ഞ്നാല് പേർക്ക് പരിക്ക്

മലക്കപ്പാറ റോഡിൽ വാഴച്ചാലിന് സമീപം കാർ മറിഞ്ഞ് നാല് സഞ്ചാരികൾക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന എറണാകുളം സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

മലക്കപ്പാറ റോഡിൽ വാഴച്ചാലിന് സമീപം കാർ മറിഞ്ഞ് നാല് സഞ്ചാരികൾക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന എറണാകുളം സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കടുതുരുത്തി സ്വദേശികളായ നാല് യാത്രക്കാരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സമയം വൈകിയതിനാൽ വെറ്റിലപ്പാറയിലെ ആംബുലൻസിന് സർവീസ് നടത്താനാകില്ല പകരം ചാലക്കുടിയിൽ നിന്നും 108 ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. യാത്രക്കിടയിൽ ഇവർ ആംബുലൻസിൽ ബഹളം ഉണ്ടാക്കിയതായി ജീവനക്കാർ അറിയിച്ചു. ആംബുലൻസ് ജീവനക്കാരെ അസഭ്യം പറഞ്ഞ് പാതി വഴിയിൽ ആംബുലൻസ് നിർത്താൻ ആവശ്യപ്പെട്ടു. മദ്യ ലഹരിയിൽ ആയിരുന്ന ഇവർ ബഹളം വച്ചപ്പോൾ ആംബുലൻസ് നിർത്തി. ഇതോടെ ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി പോയതായി ജീവനക്കാർ പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!