Channel 17

live

channel17 live

ആനാപ്പുഴയില്‍ മത്സ്യസംഭരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

ജില്ലയിലെ ഫിഷ് ബൂത്തുകളിലേക്ക് ഗുണമേന്‍മയുള്ള മത്സ്യം നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലെ ആനാപ്പുഴയില്‍ മത്സ്യസംഭരണ കേന്ദ്രം (ബേസ് സ്റ്റേഷന്‍) പ്രവര്‍ത്തനം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആനാപ്പുഴയിലെ ഫിഷ് ലാന്റിങ് സെന്ററിലാണ് കേന്ദ്രം തുറന്നത്.

മുനമ്പം, ചേറ്റുവ, പൊന്നാനി, കൊച്ചി എന്നീ ഹാര്‍ബറുകളില്‍ നിന്നും വിവിധ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയും സംഭരിക്കുന്ന നെയ്മീന്‍, ആവോലി, കരിമീന്‍, ചെമ്മീന്‍, വറ്റ, ചൂര, അയില, ചാള, സ്രാവ് തുടങ്ങിയ 25 ഓളം ഇനം മത്സ്യങ്ങളാണ് വിതരണ കേന്ദ്രത്തില്‍ സംഭരിച്ച് ഫിഷ് ബൂത്തുകളില്‍ എത്തുക.

ചടങ്ങില്‍ മത്സ്യഫെഡ് അപകട ഇന്‍ഷൂറന്‍സ് ആനുകൂല്യ വിതരണവും നടന്നു. അപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യം കൈമാറി.

മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ മത്സ്യഫെഡ് മത്സ്യസംഭരണ കേന്ദ്രത്തിന്റെയും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ ഷീലരാജകമല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് കൈസാബ്, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍, കൗണ്‍സിലര്‍മാരായ വി.എം. ജോണി, കെ. എ.വത്സല ടീച്ചര്‍, ബോര്‍ഡ് മെമ്പര്‍ ബാബു, ജനറല്‍ മാനേജര്‍ എം എസ് ഇര്‍ഷാദ്, ജില്ലാ മാനേജര്‍ എന്‍. ഗീത, യൂണിറ്റ് മാനേജര്‍ അനിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!