ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തിക്കാരി.
ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തി ക്കാരി. കൊങ്ങൻതറ സുധീറിന്റെയും സനിയുടേയും മകൾ ദിയയാണ് ഈ മിടുക്കി.
സൗത്ത് താണിശ്ശേരി സെയ്ന്റ് ആന്റണിസ് G. H. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ താല്പര്യം കാണിച്ചിരുന്നു. ഉണ്ണികൃഷ്ണൻ മേക്കാളിയും ടി. സി. നാരായണൻ മാഷുമാണ് ഗുരുക്കന്മാർ.സ്കൂൾ തലത്തിലും ക്ലബ്ബുകൾ സംഘടിപ്പിച്ച മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.