ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനിജയൻ നിർവഹിച്ചു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനിജയൻ നിർവഹിച്ചു.ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് വെൽനസ് സെൻ്റർ നിർമ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എസ് ധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചൊവ്വന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി കെ അസീസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ രാജിവേണു, എ. എ കൃഷ്ണൻ, ജയൻ പാണ്ടിയത്ത്, ശരത്ത് രാമനുണ്ണി, രമ ബാബു, കെ. കെ ജയന്തി, അഡീഷണൽ ഇൻ ചാർജ് മെഡിക്കൽ ഓഫീസർ ഡോക്ടർ റ്റി.എ ഷിജി, യോഗ ട്രെയിനർമാരായ നിഷ പ്രേമൻ, കെ.കെ ബാബു, അധ്യാപകനും എൻ സി സി കേഡറ്റ് ഓഫീസറുമായ സ്റ്റൈജു മാസ്റ്റർ, ഹോമിയോ ഹെൽത്ത് വിഭാഗം ജീവനക്കാർ, വിവിധ വാർഡുകളിൽ നിന്ന് യോഗ പരിശീലനം നേടിയവർ തുടങ്ങിയവർ പങ്കെടുത്തു.