ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് കെ.എസ് ഉദ്ഘാടനം ചെയ്തു.
വേളൂക്കര ഗ്രാമപഞ്ചായത്തിലെ പട്ടിക വിഭാഗ ജനതയ്ക്കായുള്ള ആരോഗ്യ പരിശോധന ക്യാമ്പും ഊരുകൂട്ടവും ഞായർ രാവിലെ കല്ലംകുന്ന് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് കെ.എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കെ യു പരിശോധനകൾക്ക് നേതൃത്വം നൽകി. ജീവിതശൈലി രോഗ പരിശോധന, നേത്ര പരിശോധന എന്നിവ നടത്തി. കുട്ടികളുടെ വളർച്ചയും വികാസവും പരിശോധിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, ട്രൈബൽ പ്രമോട്ടർ എന്നിവർ സംഘാടന പ്രവർത്തനങ്ങൾ നടത്തി.