ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം കൈത്തറിവസ്ത്ര ഡയറക്ടറേറ്റിന്റേയും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍ സംഘടിപ്പിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിനോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.പി ഹരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ജി. വനജകുമാരി, ചേര്‍പ്പ് കൈത്തറി സംഘം പ്രസിഡന്റ് യു.മായ, ജില്ലാ വ്യവസായ കേന്ദ്രം സഹകരണ ഇന്‍സ്‌പെക്ടര്‍ ശാരിക സി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ വിവിധ സംഘങ്ങളിലെ നെയ്ത്തു തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും സംഘടിപ്പിച്ചു.