കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ (ബിന്ദു) മരിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് , ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ്.കെ.എ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, രിമപ്രകാശൻ, ജോജൻ കൊല്ലാട്ടിൽ, സെബാസ്റ്റ്യൻ ചാലിശ്ശേരി, അമ്പിളിജയൻ, സിക്സൺ, ബിനോയ് കോലാന്ത്ര, ഷെറിൻ, പ്രിയ അനിൽ, ബാബുരാജ്, ലീന ഗിരീഷ്, മായ അജയൻ. സരിത സുഭാഷ്, വിജയകുമാരി അനിലൻ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു
