ലോക വനദിനത്തോടനുബന്ധിച്ച് ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ,വന വിഭവ ശേഖരണത്തിനായി ആദിവാസികൾക്ക് സഹായ ഉപകരണങ്ങളും, വനിതകൾക്ക് മെൻസ്ട്രൽ കപ്പുകളും, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും നടത്തി . കേൾവി പരിശോധനയും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും , അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെയും ആറോളം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹായ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും, നിറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.ചാലക്കുടിയിലെ മികച്ച സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ഉള്ള പ്രത്യേക അവാർഡിനർഹയായ വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ R ലക്ഷ്മിക്ക് റോട്ടറി “വിശിഷ്ട സേവാ പുരസ്കാരം 2024 ” നൽകി ആദരിച്ചു.. കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അവാർഡുകൾ നൽകി ആദരിച്ചു. 1.ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷൈജു ജേക്കബിന് “റോട്ടറി വനശ്രേഷ്ഠ 2024 ” അവാർഡും.2.ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഐശ്വര്യ വി ജയൻ “റോട്ടറി വനശ്രീ 24 ” അവാർഡും. 3.ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിൻസ് പി ജോർജിന് “റോട്ടറി വനമിത്ര 24 ” അവാർഡും,.4.സെക്ഷനൽ ഫോറസ്റ്റ് ഓഫീസർ സാബു ജെ .ബി ക്ക് “റോട്ടറി വനരക്ഷാ 24” അവാർഡും നൽകി ആദരിച്ചു. ആദിവാസികൾക്ക് തേൻ സംഭരണ ഉപകരണങ്ങൾ അതിരപ്പിള്ളി കെ ബി ദിനേശ് നിർവഹിച്ചു ചടങ്ങിന്റെ ഉദ്ഘാടനം ഡി DFO R ലക്ഷ്മി നിർവഹിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡൻറ് പി.ഡി. ദിനേശ് അധ്യക്ഷനായിരുന്നു. നിററ ജലാറ്റിൻ കമ്പനിയുടെ ജനറൽ മാനേജർ പോളി സെബാസ്റ്റ്യൻ മെൻസ്ട്രൽ കപ്പുകളുടെ വിതരണം നടത്തി.
ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി
