പുതുക്കാട് : ആറു വയസ്സുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇപ്പോൾ ചെങ്ങാലൂർ രണ്ടാം കല്ലിൽ താമസിക്കുന്ന തമിഴ്നാട് ഡിണ്ടികൽ ഐ എൻ പാളയം മണ്ടുക്കൽ കോവിൽ സ്ട്രീറ്റ് സ്വദേശിയായ കൃഷ്ണമൂർത്തി 50 വയസ്സ് എന്നയാളെയാണ് അഞ്ചുവർഷം കഠിനതടവിനും ₹.50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് വിവീജ സേതു മോഹൻ ആണ് വിധി പ്രസ്താവിച്ചത്. 2020 ഡിസംബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം വീടിന്റെ പുറകുവശത്ത് വെച്ചാണ് കൃഷ്ണമൂർത്തി കുട്ടിയെ ലൈഗികമായി ആക്രമിച്ചത്.
ഈ സംഭവത്തിന് പുതുക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു K N സുരേഷ് ആണ് FIR രജിസ്റ്റർ ചെയത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഷി ആണ് അന്വേഷണത്തിൽ അസിസ്റ്റ് ചെയ്തത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെയും 15 രേഖകളും തെളിവുകളായി ഹാജരാക്കിയിരുന്നു പ്രോസിക്യൂഷൻ നടപടികൾക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് വിജു വാഴക്കാല ഹാജരായി, സീനിയർ സിവിൽ പോലീസ് ഓഫീസറും ലേയ്സണുമായ ടി.ആർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.