Channel 17

live

channel17 live

ആറ്റൂർ ജി.യു.പി. സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

ആറ്റൂർ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം മന്ത്രിയുടെ പ്രതിനിധി കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.56 കോടി രൂപ ചിലവഴിച്ച് ആറ്റൂർ ഗവ.യു.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. ആറ്റൂർ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം മന്ത്രിയുടെ പ്രതിനിധി കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ തങ്കപ്പൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശശികല സുബ്രഹ്മണ്യൻ, ഷാദിയ അമീർ, പ്രതിഭ മനോജ്, പ്രധാന അദ്ധ്യാപിക എൻ.എം ഷാഹിറ തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി കെ.വി നഫീസ (രക്ഷാധികാരി), ഗിരിജ മേലേടത്ത് (ചെയർപേഴ്സൺ), ഷാഹിറ.എൻ.എം. (കൺവീനർ), ഷാദിയ അമീർ (ട്രഷറർ) തുടങ്ങിയ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. സെപ്റ്റംബർ 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!