സാഹിതീ ഗ്രാമികയുടെ ‘ആറ്റൂർ നിനവിൽ വരുമ്പോൾ’ എന്ന ആറ്റൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യധാരയോട് വിയോജിച്ച് ഭാഷയിലും കവിതയിലും ബദൽ അന്വേഷിച്ച കവിയായിരുന്നു ആറ്റൂർ രവിവർമ്മ എന്ന് കവി പി.പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സാഹിതീ ഗ്രാമികയുടെ ‘ആറ്റൂർ നിനവിൽ വരുമ്പോൾ’ എന്ന ആറ്റൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിത വളരെ സ്വകാര്യമായ കാര്യമായി ആറ്റൂർ കരുതിയപ്പോഴും സൂക്ഷ്മമായ രാഷ്ട്രീയം അതിൽ അന്തർലീനമായിരുന്നു. തുറന്ന പ്രഖ്യാപനമല്ല, ആഴത്തിലുള്ള മുഴക്കമാണ് ആറ്റൂർ കവിതകളെന്നും രാമചന്ദ്രൻ പറഞ്ഞു. പാരമ്പര്യത്തെ തിരിച്ചിട്ട വിധ്വംസകനായ കവിയായിരുന്നു ആറ്റൂർ എന്ന് തുടർന്ന് സംസാരിച്ച കവിയും ഗാനരചയിതാവുമായ അൻവർ അലി പറഞ്ഞു. ഹൃഷീകേശൻ പി.ബി. അധ്യക്ഷത വഹിച്ചു. വടക്കേടത്ത് പത്മനാഭൻ, എമ്മാനുവൽ മെറ്റൽസ് എന്നിവർ സംസാരിച്ചു. എം.സി.പോൾ ആറ്റൂർ കവിതകളുടെ ആലാപനം നടത്തി. തുടർന്ന് അൻവർ അലി സംവിധാനം ചെയ്ത ആറ്റൂർ കവിതകളെപ്പറ്റിയുള്ള ഡോക്യുമെൻ്ററി ‘മറുവിളി’ പ്രദർശിപ്പിച്ചു.