Channel 17

live

channel17 live

ആളൂരിൽ വെറ്ററിനറി ലബോറട്ടറി പ്രവർത്തനം തുടങ്ങി

കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് വേറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ക്ഷീരമേഖലയിലെ സ്വയം പര്യാപ്ത ഉറപ്പിച്ച് മികവോടെയാണ് പഞ്ചായത്ത് പ്രവർത്തനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൺ മുഖ്യാതിഥിയായി. വെറ്ററിനറി സർജൻ ഡോ. കെ. ജെ. ജോൺ പദ്ധതി വിശദീകരണം നടത്തി. ലാബിലേക്ക് ആവശ്യസാധനങ്ങൾ നൽകിയ തോംസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.ടി. ഡേവീസിനെ ചടങ്ങിൽ ആദരിച്ചു.

വൈസ് പ്രസിഡൻ്റ് രതി സുരേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എസ്. വിനയൻ, വാർഡ് മെമ്പർ എ. സി. ജോൺസൺ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ, ക്ഷീരകർഷകർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!