എ.കെ.കർണ്ണൻ്റെ ആളൂർ പുരാണം എന്ന നോവൽ കഥാകൃത്ത് എം.ജി.ബാബു പ്രകാശനം ചെയ്യുന്നു.
ചാലക്കുടി: എ.കെ.കർണ്ണൻ്റെ ആളൂർ പുരാണം എന്ന നോവൽ കഥാകൃത്ത് എം.ജി.ബാബു പ്രകാശനം ചെയ്തു. നോവലിസ്റ്റ് കെ.വി.മണികണ്ഠൻ ഏറ്റുവാങ്ങി. ചാലക്കുടി ചോല ആർട് ഗ്യാലറിയിൽ നടന്ന പരിപാടിയിൽ സാംസ്കാരിക പ്രവർത്തകൻ കെ.വി.അനിൽകുമാർ ആധ്യക്ഷം വഹിച്ചു. കവികളായ ബിജു റോക്കി, വാസുദേവൻ പനമ്പിള്ളി, രാജു മേക്കാടൻ, ചിത്രകാരൻ സുരേഷ് മുട്ടത്തി, ജോയ് ജോസഫ് ആച്ചാണ്ടി, എ.കെ.കണ്ണൻ എന്നിവർ സംസാരിച്ചു.