ഇരിങ്ങാലക്കുട: ദേശീയ വനിതാ ദിനത്തിൽ ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യപിച്ചുകൊണ്ട് മഹിളാമോർച്ച സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കട നഗരത്തിൽ മഹിളാ മാർച്ച് സംഘടിപ്പിച്ചു. ഠാണാ പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനം ബസ്റ്റാൻ്റ് ആൽത്തറയ്ക്കൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കവിതാ ബിജു അദ്ധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ വച്ച് ആശാ വർക്കർമാരെ ആദരിച്ചു.
നേതാക്കളായ ആർച്ച അനീഷ്, കാർത്തിക സജയ്,സൗമ്യ മോഹൻദാസ്,ജിനി മനോജ്,സിന്ധു സതീഷ്, സിന്ധു ഉണ്ണികൃഷ്ണൻ,അമ്പിളി ജയൻ, ലീന ഗിരീഷ്, സനിത രാജേഷ്,സിനി, രാഗി മാരാത്ത്,ലാമ്പി റാഫേൽ, സരിത വിനോദ് എന്നിവർ നേതൃത്വം നൽകി.
ആശാവർക്കർമാർക്ക് ഐക്യദാർഡ്യവുമായി ഇരിങ്ങാലക്കുടയിൽ മഹിളാ മാർച്ച്
