നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.
പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി അമ്പിന്റെ നിലപ്പന്തൽ ആശിർവാദ കർമ്മം ഫാ. പോൾ തരകൻ, ഇടവക വികാരി ഫാ.ജോൺ തെക്കേത്തല, അസിസ്റ്റന്റ് വികാരി ഫാ.ആന്റണി കോടങ്കണ്ടത്ത് എന്നിവർ ചേർന്നു നിർവ്വഹിച്ചു. നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ജിജോ അമ്പൂക്കൻ, സെക്രട്ടറി ജോൺസൻ മുട്ടത്ത്, സോബി തരകൻ, വിൽസൺ മറ്റത്തിൽ, നെൽസൺ പാക്രത്ത് എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ കെ.വി. പോൾ, ആനി പോൾ, സുധ ഭാസ്കരൻ, ജിതി രാജൻ, കെ.പി. ബാലൻ, പള്ളി കൈക്കാരൻ ജോഷി പാലമറ്റത്ത് എന്നിവർ സന്നിഹിതരായിരുന്നു.