Channel 17

live

channel17 live

ആശുപത്രികളിലെ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

ജില്ലയില്‍ ഭക്ഷ്യവിഷബാധ കേസുകള്‍ കണ്ടെത്തിയാല്‍ ഉടനെ തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ജില്ലയിലെ എല്ലാ പി.എച്ച്.സിതലം മുതല്‍ എല്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകളില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളിലെ എച്ച്.ഐ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അടിയന്തരമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും.

ഇത്തരത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസുകള്‍ കണ്ടെത്താന്‍ സാധിക്കും. ജില്ലയിലെ എല്ലാ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ശുചിത്വം, ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനകളും തുടര്‍പരിശോധനകള്‍ നടത്താനും ഇരുവിഭാഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ (യു.ടി) അതുല്‍ സാഗര്‍, ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!