വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 3000 ൽ പരം കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണം നൽകിയ ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ 7ാം വാർഷികാഘോഷം നടന്നു. സിനിമ സംവിധായൻ മണികണ്ഠൻ പട്ടാമ്പിയും മറിമായം താരങ്ങളായ സലിം ഹസ്സൻ, വിനോദ് കോവൂർ, നിയാസ് ബക്കർ, ഉണ്ണിരാജ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഷഫീർ കാരുമാത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. അബ്ദുൽ റസാക്ക്, ഡോക്ടർ ജോസ് കെ. ജേക്കബ്, വി.കെ അബ്ദുൽ ഗഫൂർ, വീരാൻ പി.സെയ്ദ്, സോഫിയ, ബാലൻ അമ്പാടത്ത്, ഫെബി , പി.കെ.എം. അഷ്റഫ്, കെ.ആർ. വർഗ്ഗീസ്, ആൻസി. വി. ജോയ്, തോംസൺ ഇരിങ്ങാലക്കുട ആശംസകളർപ്പിച്ച് സംസാരിച്ചു. മെഹർബാൻ ഷിഹാബ് നന്ദി പറഞ്ഞു. ഫിസിയോ അംഗങ്ങളും വിവിധ കലാകാരന്മാരും അണിനിരന്ന കലാപരിപാടികൾ അരങ്ങേറി.
ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ 7ാം വാർഷികാഘോഷം
