Channel 17

live

channel17 live

ഇടതുപക്ഷ ജനാധിപത്യ മുന്നണി മേലൂര്‍ നോര്‍ത്ത് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

മേലൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥിന്‍റെ വിജയത്തിനായി സംഘടിപ്പിച്ച മേലൂര്‍ നോര്‍ത്ത് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുമായ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ സെക്രട്ടറി മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം കമ്മറ്റി അംഗം സി.മധുസൂധനന്‍,കേരളകോണ്‍ഗ്രസ്സ് (എം)ജില്ലാ സെക്രട്ടറിയേറ്റംഗം പോളി റാഫേല്‍,ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ്ജ് വി ഐനിക്കല്‍, ജനതാദള്‍ നേതാവ് പ്രകാശ്കുമാര്‍,എന്‍.സി.പി.നേതാവ് എം.വി.ലോനായി, പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്.സുനിത,സിപിഎം ഏരിയ കമ്മറ്റി അംഗം എം.എം.രമേശന്‍,എല്‍ഡിഎഫ് കണ്‍വീനര്‍ എം.എസ്.ബിജു ആദിത്യവര്‍മ്മരാജ തുടങ്ങിയവര്‍ സംസാരിച്ചു.തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനായി മധു തൂപ്രത്തിനേയും,എം.എം.രമേശന്‍ കണ്‍വീനറുമായി കമ്മറ്റി രൂപീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!