ഞായറാഴ്ച ഉണ്ടായ കനത്ത ഇടിമിന്നലിൽ അരൂർമുഴി പള്ളിയിലെ രൂപം തകർന്നു. പള്ളിയുടെ മണിമാളികയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള രൂപത്തിന്റെ പിൻഭാഗം തെറിച്ച് പള്ളിയുടെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. രൂപത്തിന്റെ ഭാഗങ്ങൾ വീണ് മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയിട്ടുണ്ട്. സീലിങ്ങിനും തകരാറുകൾ സംഭവിച്ചു. പള്ളിയിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും വയറിങ്ങിനും തകരാറുകൾ ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ഇടിമിന്നലിൽ പള്ളിയിലെ രൂപം തകർന്നു
