പൊതുസമ്മേളനം DYFI മുൻ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ DYFI മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു.കാർമൽ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച യുവജനറാലി മാള കടവിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം DYFI മുൻ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ.സന്തോഷ് അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സംസ്ഥാന ചലചിത്ര അവാർഡ് നേടിയ ജിതിൻ രാജ്, മാസ്റ്റർ ഡാവിഞ്ചി, മിസ്റ്റർ ഇന്ത്യ ഡോൺ കെ ഉണ്ണി, കോർഫ് ബോൾ ഇന്ത്യൻ ടീം അംഗം ചെൽസ ജോബി, കേരള സബ് ജൂനിയർ ബാസ്കറ്റ് ബോൾ ടീം അംഗം അഭിനവ് എൻ ആർ , അണ്ടർ 16 ഇന്ത്യൻ ടീം അംഗം ഹാനി നിഷാദ് തുടങ്ങിയവരെ പരിപാടിയിൽ ആദരിച്ചു. എം.രാജേഷ്, പി.ആർ.രതീഷ്, സി.ധനുഷ്കുമാർ , ഐ.എസ്.അക്ഷയ് ,ടി.എ.രാഹുൽ തുടങ്ങിയവർ സംസാരിച്ചു.