സെപ്തംബർ 23 ശനി 4 മണിക്ക് നടക്കുന്ന സംവാദത്തിൽ ബി.ജെ.പി., കോൺഗ്രസ് (ഐ), സി.പി.എം., സി.പി.ഐ. പ്രതിനിധികളായി അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.ഒജെ.ജെനീഷ്, അഡ്വ.കെ.ആർ.സുമേഷ്, അഡ്വ.കെ.എസ്.
അയൂബ്ഖാൻ, അഡ്വ.ഒ.ഡി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ആർഷഭാരതത്തിൽനിന്ന് കൊളോണിയൽ ഇന്ത്യയിലേക്കും അവിടെനിന്ന് ജനാധിപത്യ ഇന്ത്യയിലേക്കും എത്തിയ രാജ്യം മുക്കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഭാരതമാകുന്നത് എന്തിന്? എന്തുകൊണ്ട്? അതിൻ്റെ നേട്ടങ്ങളും പ്രത്യാഘാതങ്ങളും എന്തെല്ലാമെന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങൾ ഒരേ വേദിയിൽ വിശദീകരിക്കപ്പെടുന്നു. ശ്രോതാക്കൾക്കും ഇടപെടാൻ അവസരം നൽകിക്കൊണ്ട് കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി പൊതുസംവാദം ഒരുക്കുന്നു. സെപ്തംബർ 23 ശനി 4 മണിക്ക് നടക്കുന്ന സംവാദത്തിൽ ബി.ജെ.പി., കോൺഗ്രസ് (ഐ), സി.പി.എം., സി.പി.ഐ. പ്രതിനിധികളായി അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.ഒജെ.ജെനീഷ്, അഡ്വ.കെ.ആർ.സുമേഷ്, അഡ്വ.കെ.എസ്. അയൂബ്ഖാൻ, അഡ്വ.ഒ.ഡി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും. ഫാ.ജോൺ കവലക്കാട്ട് മോഡറേറ്ററാകും.