ഇരിങ്ങാലക്കുട : കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും രാജീവ് ഗാന്ധി മന്ദിരാങ്കണത്തിൽ നടന്നു. കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു . നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് മുഖ്യ പ്രഭാഷണം നടത്തി . കെ. വേണു മാസ്റ്റർ , സി. എസ്. അബ്ദുൾ ഹഖ് , ടി.വി. ചാർളി , സുജ സജ്ജീവ് കുമാർ, ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാർ , ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി
