Channel 17

live

channel17 live

ഇരിങ്ങാലക്കുടയിൽ മഹിളാ സംഗമം

ഇരിങ്ങാലക്കുട : യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന മഹിളാ സംഗമം മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു . മഹിളാ ബ്ലോക്ക് പ്രസിഡണ്ട് മോളി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. മോദിയുടെയും പിണറായിയുടെയും ഭരണത്തിൽ വനിതകൾ സുരക്ഷിതരല്ലെന്നും , ഇക്കാലത്ത് ഏറ്റവും ദുരിതമനുഭവിക്കേണ്ടി വന്നത് വീട്ടമ്മമാരുമാണെന്ന് വി.കെ. മിനിമോൾ പറഞ്ഞു. ഇതിനുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എന്ന് അവർ ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം ചെയർമാൻ എം.പി. ജാക്സൺ , മുൻ എം.എൽ.എ. തോമസ് ഉണ്ണിയാടൻ , മുൻ എം.പി. സാവിത്രി ലക്ഷ്മണൻ , സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് , ജില്ല പ്രസിഡണ്ട് ടി നിർമ്മല , ബ്ലോക്ക് പ്രസിഡണ്ട് ഗീതമനോജ് , ഡി. സി. സി. ജനറൽ സെക്രട്ടറി സോണിയ ഗിരി , രഞ്ജിനി ടീച്ചർ , അംബുജ രാജൻ , സി. മിനി മോഹൻദാസ് , മാഗി വിൻസൻ്റ് , സ്മിത മുരളീധരൻ , സിജി എന്നിവർ പ്രസംഗിച്ചു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!