Channel 17

live

channel17 live

ഇരിങ്ങാലക്കുടയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട: ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി. എൻ. പ്രതാപൻ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കെ.മുരളീധരൻ, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ, യു ഡി എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ്, കൺവീനർ കെ.ആർ. ഗിരിജൻ, നിയോജകമണ്ഡലം കൺവീനർ എം.പി.ജാക്സൺ, കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ജയറാം, സാവിത്രി ലക്ഷ്മണൻ, മിനി മോഹൻദാസ്, എം.എസ്. അനിൽകുമാർ, കെ.കെ.ശോഭനൻ, ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ഷാറ്റൊ കുരിയൻ, നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ, ടി.വി.ചാർളി, കെ.എ. റിയാസുദ്ധീൻ, റോക്കി ആളൂക്കാരൻ, പി.ബി.മനോജ്, ദാമോദരൻ, കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!