Channel 17

live

channel17 live

ഇരിങ്ങാലക്കുടയുടെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേള സെൻ്റ് ജോസഫ്സിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് വേദിയാകുന്നു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 26 , 27, 28 തീയതികളിൽ നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേളയിൽ പാരിസ്ഥിതിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളും അടക്കം മുപ്പതോളം സൃഷ്ടികളാണ് പ്രദർശിപ്പിക്കുകയെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി, ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംവിധായകരെ ഉൾപ്പെടുത്തിയിട്ടുള്ള ഓപ്പൺ ഫോറം,പാരിസ്ഥിതിക ഫോട്ടോഗ്രാഫറും പെയിൻ്ററുമായ രഞ്ജിത്ത് മാധവൻ്റെ ‘TRANSIENTS – A Portrayal of Indian Rivers’ An Exhibition of Fine Art Photography, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഡോ. സന്ദീപ് ദാസിൻ്റെ ‘Call of the Wild’ എന്നീ പ്രദർശനങ്ങൾ, പരിസ്ഥിതി വിഷയമാക്കിയുള്ള ഫാഷൻ ഷോ, പ്രദർശന/വിൽപനമേള, മഴ നടത്തം, നാടൻ കളികൾ, നാട്ടുഭക്ഷണമേള, പുസ്തക പ്രദർശനം, ബോധവൽക്കരണ പരിപാടികൾ എന്നിവയും മേളയോടനുബന്ധിച്ച് നടക്കും. 27 ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്സ് ഡയറക്ടർ പി ആർ ജിജോയ് പരിസ്ഥിതി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഫ്ലാഷ് മോബ് തുടങ്ങിയ പ്രചാരണ പരിപാടികളോടൊപ്പം പരിസ്ഥിതി പ്രമേയമായ
വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൺ ഷോട്ട് സിനിമ, റീൽ മത്സരം, ഫോട്ടോഗ്രഫി, ക്വിസ്, പോസ്റ്റർ തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തും. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ്, പ്രോഗ്രാം കോർഡിനേറ്റർ ലിറ്റി ചാക്കോ, എന്നിവരും സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ മരിയ, അനാമിക, സാന്ദ്ര എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!