എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ കായികോത്സവം ഇരിങ്ങാലക്കുട എസ് ഐ എം എസ് ഷാജൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ കായികോത്സവം ഇരിങ്ങാലക്കുട എസ് ഐ എം എസ് ഷാജൻ ഉദ്ഘാടനം ചെയ്തു. എസ് എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി അധ്യക്ഷത വഹിച്ചു.
കറസ്പോണ്ടൻ്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ, എസ് എൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ സി ബിന്ദു, പി ടി എ പ്രസിഡൻ്റ് കെ ഭരത് കുമാർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി എം അജിത,ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ എം കെ ഷാജി എന്നിവർ പ്രസംഗിച്ചു.