Channel 17

live

channel17 live

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ”ആഗ്നിക” വേറിട്ട അനുഭവമായി

കഥകളി ആചാര്യന്മാരുടെ മക്കൾ നിറഞ്ഞാടിയ ദക്ഷയാഗം കഥകളി, വയലിൻ കച്ചേരി, ഗവേഷണ ബിരുദം നേടിയ തട്ടകത്തെ എട്ടു വനിതാ പ്രതിഭകളെ അനുമോദിക്കൽ എന്നീ വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് അരങ്ങേറിയ “ആഗ്നിക” വേറിട്ടനുഭവമായി.

ഇരിങ്ങാലക്കുട : കഥകളി ആചാര്യന്മാരുടെ മക്കൾ നിറഞ്ഞാടിയ ദക്ഷയാഗം കഥകളി, വയലിൻ കച്ചേരി, ഗവേഷണ ബിരുദം നേടിയ തട്ടകത്തെ എട്ടു വനിതാ പ്രതിഭകളെ അനുമോദിക്കൽ എന്നീ വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് അരങ്ങേറിയ “ആഗ്നിക” വേറിട്ടനുഭവമായി.

കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നല്കിയ എ അഗ്നിശർമ്മന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് “ആഗ്നിക” സംഘടിപ്പിച്ചത്.

ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്മരണാഞ്ജലിയിൽ വി എൻ കൃഷ്ണൻകുട്ടി സ്മൃതിപ്രഭാഷണവും, കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ
ആമുഖ പ്രസംഗം നടത്തി. പി നന്ദകുമാർ (സെക്രട്ടറി, നാദോപാസന), കലാനിലയം രാജീവൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. എ എസ് സതീശൻ സ്വാഗതവും, ജ്യോതി അഗ്നിശർമ്മൻ നന്ദിയും പ്രകാശിപ്പിച്ചു.

ശാസ്ത്ര സാഹിത്യ കലാ രംഗത്ത് പുരസ്കാരവും ഗവേഷണത്തിൽ ബിരുദവും നേടിയ ഇരിങ്ങാലക്കുടക്കാരായ
ഡോ ഹേന ചന്ദ്രൻ, ഡോ ജയന്തി ദേവരാജ്, ഡോ ഇ വിനീത, ഡോ പി കെ എം ഭദ്ര, ഡോ നിത്യ കൃഷ്ണൻ, ഡോ പി എസ് ജലജ, ഡോ എം വി അമ്പിളി, ഡോ എ സജിത എന്നീ എട്ട് വനിതാപ്രതിഭകളെ വൈകീട്ട് നടന്ന അനുമോദന സമ്മേളനത്തിൽ കഥകളി ക്ലബ്ബ് അനുമോദിച്ചു. വൈകീട്ട് സനോജ് പൂങ്ങാട്ട് മൃദംഗത്തിലും ദീപു ഏലങ്കുളം ഘടത്തിലും പക്കമേളമൊരുക്കി അരങ്ങേറിയ ടി എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരി ഹൃദ്യമായി.

സന്ധ്യയ്ക്ക് ദക്ഷയാഗം കഥകളിയിൽ സി വിനോദ് കൃഷ്ണൻ ദക്ഷനായും, കലാനിലയം സൂരജ് ഇന്ദ്രനായും ഭൂതഗണമായും, കലാകേന്ദ്രം ബാലു നായർ നന്ദികേശ്വരനായും, പ്രദീപ് രാജ ദധീചിയായും പൂജാബ്രാഹ്മണനായും, അഡ്വ രഞ്ജിനി സുരേഷ് ശിവനായും, ഡോ ജയന്തി ദേവരാജ് സതിയായും, ഇ കെ വിനോദ് വാര്യർ വീരഭദ്രനായും, ഹരികൃഷ്ണൻ ഗോപിനാഥ് ഭദ്രകാളിയായും, കലാനിലയം അജയ്ശങ്കറും മാസ്റ്റർ മഹാദേവ് രാജയും ഭൂതഗണമായും, നിരഞ്ജൻ വാര്യർ പൂജാബ്രാഹ്മണനായും വേഷമിട്ടു.

കലാനിലയം രാജീവൻ, കലാനിലയം സിനു, കലാമണ്ഡലം മനേഷ് എന്നിവർ സംഗീതത്തിലും ഡോ കൃഷ്ണ പ്രവീൺ പൊതുവാൾ, കലാനിലയം ദീപക് എന്നിവർ ചെണ്ടയിലും കലാനിലയം പ്രകാശൻ, കലാനിലയം ഉണ്ണിക്കൃഷ്ണൻ എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തി. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയം ഒരുക്കി. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, ആൽബർട്ട് എന്നിവർ അണിയറയൊരുക്കി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!